മുത്തോലി ഈസ്റ്റ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പില്‍ സഹകരണ ജനാധിപത്യ മുന്നണി വിജയിച്ചു. ഭരണസമിതി തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ 10 വര്‍ഷമായി ബാങ്ക് ഭരിക്കുന്ന സഹകരണ ജനാധിപത്യ മുന്നണിയുടെ 13 സ്ഥാനാര്‍ത്ഥികളും വിജയിച്ചു. സഹകരണ മേഖലയിലെപ്രതിസന്ധികള്‍ അതിജീവിച്ച് പ്രവര്‍ത്തിച്ച മുത്തോലി ഈസ്റ്റ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിലവിലുള്ള പ്രസിഡന്റ് ജോസഫ് എബ്രഹാം കൊമ്പനാലും, നിലവിലുള്ള ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും വിജയം നേടി.
സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ജോസ് ഫിലിപ്പ് നരിക്കാട്ട് ,സന്തോഷ് ചിറമുഖത്ത്, ടോമി തുണ്ടത്തില്‍, സുമോദ് വളയത്തില്‍, ജോസ് അബ്രാഹം പന്തനാനിയില്‍, അഗസ്ത്യന്‍ കരീം തകരക്കല്‍, ജേക്കബ് മഠത്തില്‍ ,ശ്രീകുമാര്‍ കളരിക്കല്‍ ,സന്തോഷ് പാലമറ്റത്തില്‍, ബീന കിഴക്കയില്‍, ഗീത പുറ്റുമഠത്തില്‍, ഐശ്വര കിഴക്കേ പറമ്പില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പട്ടു. വിജയികളെ അനുമോദിച്ചു കൊണ്ട് നടന്ന യോഗം റ്റോബിന്‍ കെ അലക്‌സ് ഉദ്ഘാടനം ചെയ്തു.രാജു കോനാട്ട്, പ്രദീപ് കടപ്പാട്ടൂര്‍, ഹരിദാസ് അടമത്ര , മാത്തുക്കുട്ടി ചേന്നാട്ട് ,ഷാജി വില്ലന്‍, കല്ലേല്‍, ജോയി വണ്ടനാനി എന്നിവര്‍ പ്രസംഗിച്ചു.
0 Comments