ഐങ്കൊമ്പ് മണക്കാട്ടില്ലത്ത് കുറ്റിപ്ലാക്കല്‍ ശാസ്താക്ഷേത്രത്തിലെ നവീകരണകലശവും പുനപ്രതിഷ്ഠയും നടന്നു. മുഖ്യപ്രതിഷ്ഠയായ ശാസ്താവിനൊപ്പം ഗണപതിയും പരമശിവനും വിഷ്ണു സങ്കല്‍പ്പത്തിലുള്ള സാളഗ്രാമവും ദേവീ പ്രതിഷ്ഠയും പുതിയ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.
ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് ഈ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്തും ഇറക്കിപ്പുജയും നടന്നുവരുന്നു. കൂടാതെ മണ്ഡലമാസസമാപനത്തിന് പാറേക്കാവിലേക്കുള്ള കുംഭകുടം എഴുന്നള്ളത്തും ഈ ക്ഷേത്രത്തില്‍ നിന്നാണന്ന പ്രത്യേകതയും ഉണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രമാണ് പുനരുദ്ധാരണം നടത്തി നവീകരണകലശത്തോടെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയത്. മണക്കാട്ടില്ലത്ത് എം.എസ്. വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായിരുന്നു. കല്ലംമ്പിള്ളി ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, പോണല്ലൂര്‍ ഇല്ലത്ത് ഗോവിന്ദന്‍ നമ്പുതിരി, കല്ലംമ്പിള്ളി കേശവന്‍ നമ്പുതിരി തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.
0 Comments