കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെ നടത്തുന്ന നയിചേതന 3.0 കാമ്പയ്ന്‍ സമാപിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് ഭരണങ്ങാനം പഞ്ചായത്തില്‍ സിഡിഎസിന്റെ നേതൃത്വത്തില്‍ വര്‍ണ്ണാഭമായ റാലി നടത്തി.
ചൂണ്ടച്ചേരി കോളേജിലെ കുട്ടികളുടെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബ് , സെന്റ് പോള്‍ സ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ , ജന്‍ഡര്‍ ഇക്വാലിറ്റിയെക്കുറിച്ച് ടോക് ഷോ എന്നിവ നടന്നു. ഡോക്ടര്‍ രാജു ഡി കൃഷ്ണപുരം, ഡോക്ടര്‍ ജസ്റ്റിന്‍ തോമസ് , വിഇഒ സിജോഷ് ജോര്‍ജ് എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനു സംവാദത്തിന് നേതൃത്വം നല്‍കി . വൈസ് പ്രസിഡന്റ് സോഫി സേവിയര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് കുട്ടി, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി, മെമ്പര്‍മാരായ രാഹുല്‍ ജി കൃഷ്ണന്‍, ജോസുകുട്ടി അമ്പലമറ്റം, ബിജു NM, മെമ്പര്‍ സെക്രട്ടറി രശ്മി മോഹന്‍ എന്നിവര്‍ പങ്കെടുത്തു. FNHW ന്റെ നേതൃത്വത്തില്‍ ഭക്ഷ്യമേളയും ചുവര്‍ചിത്ര ക്യാമ്പയിനും നടന്നു.
0 Comments