എന്‍എച്ച്എം എംപ്ലോയീസ് യൂണിയന്‍ സിഐടിയു കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ സൂചന പണിമുടക്കും ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഓഫീസ് ഉപരോധവും നടത്തി.
ശമ്പളം മുടങ്ങിയതിലും എല്ലാ ജീവനക്കാര്‍ക്കും ഇപിഎഫ് അനുവദിക്കാത്തത്തിലും, പ്രസവാവധിയിലെ പോരായ്മകള്‍ പരിഹരിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു സമരം.
എന്‍എച്ച്എം എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി രഞ്ജിനി രാജ് അധ്യക്ഷത വഹിച്ചു. സിഐറ്റിയു ജില്ലാ ജോ സെക്രട്ടറി പി വി പ്രസാദ് സമരം ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ മാനേജ് കമ്മിറ്റി അംഗം പികെ ആനന്ദക്കുട്ടന്‍, എന്‍എച്ച്എം എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഡോ. ജ്യോതിഷ്, വൈസ് പ്രസിഡന്റ് അജോമോന്‍ കെ ജി എന്നിവര്‍ പ്രസംഗിച്ചു.
0 Comments