വയലാ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ നടന്ന സപ്തദിന സഹവാസക്യാമ്പ് സമാപിച്ചു. സുസ്ഥിര വികസനത്തിനായി NSS യുവത എന്ന സന്ദേശവുമായാണ് ഉണര്‍വ് 2024 സഹവാസക്യാമ്പ് സംഘടിപ്പിച്ചത്.
സുകൃത കേരളം, പുസ്തകപ്പയറ്റ് , ശുചീകരണ പ്രവര്‍ത്തനം ,ഡിജിറ്റല്‍ ഹൈജീന്‍, സത്യമേവജയതേ ഹരിതസമൃദ്ധി, അടുക്കളത്തോട്ട നിര്‍മ്മാണം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ക്യാമ്പിനോടനുബന്ധിച്ച് നടന്നത്. സെന്റ് ആന്റണീസ് സ്‌കൂളും പരിസരങ്ങളും കടപ്ലാമറ്റം ടൗണും ശുചീകരിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂളധികൃതരുടെയും ക്യാമ്പംഗങ്ങളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ നടപ്പാക്കാന്‍ കഴിഞ്ഞതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ തുളസീധരന്‍ പറഞ്ഞു പ്രോഗ്രാം ഓഫീസര്‍ ഡിജിമോന്‍ MA, PTA പ്രസിഡന്റ് ബേബി വര്‍ക്കി വോളണ്ടിയര്‍ ലീഡേഴ്‌സ് ലിയോണ്‍ ബെന്നി ,അലീന റോബിന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വംനല്‍കി.
0 Comments