Breaking...

9/recent/ticker-posts

Header Ads Widget

പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം ഡിസംബര്‍ 27-ാം തീയതി



ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രികള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍  പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം ഡിസംബര്‍ 27-ാം തീയതി  1.30 ന് ഒരുമ ഓഡിറ്റോറിയത്തില്‍ വച്ച് എം.എല്‍.എ. മോന്‍സ് ജോസഫ് നിര്‍വഹിക്കുമെന്ന് ഒരുമ പ്രസിഡന്റ് ജോസ് പ്രകാശ് സെക്രട്ടറി ശ്രുതി സന്തോഷ്, ഷാജി, ജോയി മൈലംവേലില്‍, സിന്‍ജ ഷാജി എന്നിവര്‍ അറിയിച്ചു.
ഞീഴൂര്‍, കടുത്തുരുത്തി, മാഞ്ഞൂര്‍, എന്നീ പഞ്ചായത്തിലുള്ള കിടപ്പ് രോഗികള്‍ക്ക് സാന്ത്വന പരിചരണം, നഴ്സിംഗ് കെയര്‍, ഫിസിയോ തെറാപ്പി എന്നിവ എല്ലാവിധ മെഡിക്കല്‍ ഉപകരണങ്ങളോടുകൂടി ലഭ്യമാക്കുന്ന യൂണിറ്റാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.


 വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ.വാസുദേവന്‍ നായര്‍, ശ്രീകല ദിലീപ്, കോമളവല്ലി രവീന്ദ്രന്‍, എ.സി.സ്മിത, ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. ഫിലിപ്പ് രാമചനാട്ട്, സെന്റ് ജോണ്‍സ്  ബാപ്റ്റിസ്റ്റ് ചര്‍ച്ച് തുരുത്തി പള്ളി വികാരി ഫാ.ജോസ് നെല്ലിക്ക തെരുവില്‍, ഡോക്ടര്‍മാര്‍, നേഴ്സ്മാര്‍ കൂടാതെ രാഷ്ട്രപതിയില്‍ നിന്നും ഫ്‌ലോറന്‍സ് നൈറ്റിംഗില്‍ അവാര്‍ഡ് കരസ്ഥമാക്കിയ പാലിയേറ്റീവ് കെയര്‍ നേഴ്സ്  ഷീലാ റാണി എന്നിവര്‍ പങ്കെടുക്കും. ഞീഴൂര്‍ ഗ്രാമപഞ്ചായത്ത്  മെമ്പര്‍ ശരത് ശശി അധ്യക്ഷത വഹിക്കും.

Post a Comment

0 Comments