പാലാ മരിയ സദനത്തിലെ അന്തേവാസികള്‍ക്ക് ക്രിസ്മസ് ആശംസകളുമായി എത്തിയ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മരിയ സദനത്തിലെ അന്തേവാസികള്‍ക്കൊപ്പം കേക്ക്മുറിച്ച് മധുരം പങ്കുവച്ചു. മരിയ സദനം ഓഡിറ്റേറിയത്തില്‍ നടന്ന ചടങ്ങില്‍ കോട്ടയം മാറ്റൊലിയുടെ ബൈബിള്‍ ഡ്രമാസ്‌കോപ്പ് നാടകമായ 'ഒലിവ് മരങ്ങള്‍ സാക്ഷി'യുടെ ഔപചാരിക ഉദ്ഘാടനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.
സിനി ആര്‍ട്ടിസ്റ്റ് ചാലി പാലാ, സാമൂഹ്യപ്രവര്‍ത്തക നിഷ ജോസ്, മരിയ സദനം ഡയറക്ടര്‍, സന്തോഷ് ജോസഫ്,കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍,ഫാ. ഇമ്മാനുവേല്‍ പാറേക്കാട്ട്, ഫാ. റോയി മാത്യു വടക്കേല്‍, ഡോ. ജോസ് ജോസഫ് മുണ്ടാങ്കല്‍, പള്ളി വികാരി ഫാ. ജോര്‍ജ് പഴേപറമ്പില്‍, ഇളംതോട്ടം പള്ളി വികാരി റവ.ഡോ. ജോര്‍ജ് അമ്പഴത്തുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബെന്നി ആനിക്കാടാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്.
0 Comments