Breaking...

9/recent/ticker-posts

Header Ads Widget

ലഹരിമരുന്നുമായി യുവാവ് പിടിയിൽ



രക്ത സമ്മര്‍ദ്ദം കുറയ്ക്കാനുപയോഗിക്കുന്ന മരുന്ന് ലഹരി ഉപയോഗത്തിനായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പന നടത്തിയിരുന്ന യുവാവിനെ പാലാ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഡോക്ടറുടെ പ്രിസ്‌കിപ്ഷന്‍ ഇല്ലാതെ വില്‍ക്കാന്‍ പാടില്ലാത്ത  100 കുപ്പിയോളം മരുന്നുമായാണ്  യുവാവിനെ കസ്റ്റഡിയിലെടുത്തത്. പാലാ സ്വദേശിയായ കാര്‍ത്തിക് ബിനു കൊറിയര്‍ സ്ഥാപനത്തിലെത്തി മരുന്ന് കൈപ്പറ്റുന്നതിനിടയാണ് എക്‌സൈസ് സംഘവും ഡ്രഗ്‌സ്  കണ്‍ട്രോള്‍ ടീമും ചേര്‍ന്ന്  കസ്റ്റഡിയിലെടുത്തത്. 



140 രൂപ വില വരുന്ന മരുന്ന് 600 രൂപയ്ക്കാണ് ഇയാള്‍ മറിച്ച് വിറ്റിരുന്നത്. ഹൃദയശസ്ത്രക്രിയ സമയത്ത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന കാര്‍ഡിയാക് സ്റ്റിമുലന്റ് ആയ മെഫെന്റര്‍മൈന്‍ ഇഞ്ചക്ഷന്‍ ആംബ്യൂളുകളാണ്  കാര്‍ത്തിക് ബിനുവിന്റെ  കയ്യിലുണ്ടായിരുന്നത്. കഞ്ചാവിനും മറ്റ് ലഹരിക്കും പകരമായി ശരീരത്തില്‍ കുത്തിവയ്ക്കുന്നതിനാണ് ഈ മരുന്ന് ഉപയോഗിച്ചിരുന്നത്. അന്യസംസ്ഥാനത്ത് നിന്നും കൊറിയര്‍ വഴി എത്തിച്ച മരുന്ന് കൊറിയര്‍ സ്ഥാപനത്തില്‍ നിന്നും കൈപ്പറ്റി പുറത്തിറങ്ങുമ്പോഴാണ് എക്‌സൈസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊറിയര്‍ വഴി ഇത്തരത്തില്‍ മരുന്ന് എത്തിക്കുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ച തുടര്‍ന്നാണ് തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ നടത്തി യുവാവിനെ കസ്റ്റഡിയിലെടുത്തത്.  പ്രിസ്‌ക്രിസ്പ്ഷന്‍ വേണ്ട മരുന്നുകള്‍ അനധികൃതമായി കൈവശം വയ്ക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഡ്രഗ്‌സ് ആന്‍ഡ്  കോസ്‌മെറ്റിക് ആക്ട് പ്രകാരം മൂന്നുവര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇതറിയാതെയാണ് പലരും ഇത്തരം മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലാ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ബി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥരായ ബബിത, താര,  എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് ജോസഫ്, ഷിബു ജോസഫ്, രതീഷ് കുമാര്‍ പി, തന്‍സീര്‍ ഇ എ, മനു ചെറിയാന്‍, ഡ്രൈവര്‍ സുരേഷ് ബാബു എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments