Breaking...

9/recent/ticker-posts

Header Ads Widget

പാലാ ടൗണ്‍ കുരിശുപളളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ ജൂബിലി തിരുനാളിന് കൊടിയേറി.



പാലാ ടൗണ്‍ കുരിശുപളളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ ജൂബിലി തിരുനാളിന് കൊടിയേറി. പാലാ കത്തീഡ്രല്‍ വികാരി റവ.ഫാ.ജോസ് കാക്കല്ലില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ളാലം പഴയ പള്ളി വികാരി റവ.ഫാ ജോസഫ് തടത്തില്‍, ളാലം പുത്തന്‍പള്ളി വികാരി റവ.ഫാ.ജോര്‍ജ് മൂലേച്ചാലില്‍, ഫാ.ജോസഫ് ആലഞ്ചേരില്‍, ഫാ.മാത്യു കോലത്ത്, ഫാ.സ്‌കറിയാ മേനാംപറമ്പില്‍, ഫാ.ജോര്‍ജ് ഈറ്റയ്ക്കക്കുന്നേല്‍, ഫാ.ജോര്‍ജ് ഒഴുകയില്‍, ഫാ.സെബാസ്റ്റ്യന്‍ ആലപ്പാട്ടു കോട്ടയില്‍, ഫാ.ആന്റണി നങ്ങാപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ചടങ്ങുകള്‍ക്ക് തോമസ് മേനാംപറമ്പില്‍, ജോയി പുളിക്കല്‍, ജോണി പന്തപ്ലാക്കല്‍, രാജേഷ് പാറയില്‍, അലക്‌സാണ്ടര്‍ മുളയ്ക്കല്‍, വി.റ്റി.ജോസഫ് താന്നിയത്ത്, ജോഷി വട്ടകുന്നേല്‍, ബേബിച്ചന്‍ എടേട്ട്, ടോമി പാനയില്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍, ലിജോ ആനിത്തോട്ടം, തങ്കച്ചന്‍ കാപ്പില്‍, എന്നിവര്‍ നേതൃത്വം നല്‍കി. 


ഡിസംബര്‍ 1 മുതല്‍ ഒന്‍പതു വരെയാണ് ടൗണ്‍ കപ്പേളയിലെ പ്രസിദ്ധമായ ജൂബിലി തിരുനാളാഘോഷം നടക്കുന്നത്. പാലാ കത്തീഡ്രല്‍ ,ളാലം പഴയപള്ളി ,ളാലം പുത്തന്‍ പള്ളി ഇടവകകള്‍ സംയുക്തമായാണ് ജൂബിലി തിരുനാളാഘോഷം നടത്തുന്നത്. ഡിസംബര്‍ 6 വരെയുള്ള തിരുനാള്‍ ദിനങ്ങളില്‍ രാവിലെ 5.30 നും വൈകീട്ട് 6നും വിശുദ്ധ കുര്‍ബ്ബാനകള്‍ നടക്കും. ഡിസംബര്‍ 7 ന് രാവിലെ മാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും. രാവിലെ മരിയന്‍ റാലിയും, ഉച്ച കഴിഞ്ഞ് 2.30 ന് ബൈബിള്‍ ടാബ്ലോ മത്സരവും, 3ന് ടൂവീലര്‍ ഫാന്‍സി ഡ്രസ് മത്സരവും നടക്കും. പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ 8 ന് രാവിലെ 10ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.




Post a Comment

0 Comments