വിവിധ ആവശ്യങ്ങളുന്നയിച്ച് ബിഎംസ് നേതൃത്വത്തില്‍ പാലാ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ധര്‍ണ നടത്തി. ദീര്‍ഘദൂര സര്‍വീസുകള്‍ നഷ്ടത്തിന്റ പേര് പറഞ്ഞ് സര്‍വ്വീസ് നിര്‍ത്തി സ്വകാര്യ ബസുകളെ സഹായിക്കുന്ന നടപടി അവസാനിപ്പിക്കുക, പിന്‍ വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, അര്‍ഹമായ പ്രമോഷന്‍ നിഷേധിച്ചു കൊണ്ട് പെന്‍ഷന്‍ പറ്റിയ വരെ വീണ്ടും നിയമിക്കുന്നത് അവസാനിപ്പിക്കുക, കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.
സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് V V മനോജ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജേഷ് മണ്ഡപം, ജില്ലാ സെക്രട്ടറി KR സുനില്‍ കുമാര്‍ , സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കോട്ടയം ജില്ലാ പ്രഭാരിയുമായ S അരവിന്ദ്. യൂണിറ്റ് ട്രഷറര്‍ PP പ്രവീണ്‍ കുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.
0 Comments