പാലാ നഗര മധ്യത്തിലെ ലിങ്ക് റോഡ് തകര്‍ന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പാലാ ബൈപ്പാസില്‍ നിന്നും സെന്റ് മേരീസ് സ്‌കൂളിന് സമീപത്തുകൂടി മാര്‍ക്കറ്റിലേയ്ക്കുള്ള മുന്‍സിപ്പാലിറ്റി റോഡാണ് തകര്‍ന്നത്. സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് വാഹനത്തിരക്ക് വര്‍ധിക്കുമ്പോള്‍ പുത്തന്‍പള്ളിക്കുന്ന് വഴി വരുന്ന ചെറു വാഹനങ്ങള്‍ ഈ റോഡിലൂടെയാണ് രാമപുരം ഭാഗത്തേയ്ക്ക് പോകുന്നത്.
റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ട് മെറ്റല്‍ ഇളകിതെറിച്ചു കിടക്കുകയാണ. ഇറക്കവും വളവും നിറഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കുഴിയില്‍ അകപ്പെട്ട് അപകടം ഉണ്ടാവുകയും ചെയ്യുന്നു മഴക്കാലത്ത് ഈ റോഡിലൂടെ ഒഴികെയെത്തുന്ന മഴവെള്ളം മാര്‍ക്കറ്റ് ഭാഗത്ത് കെട്ടിക്കിടക്കുകയും ചെയ്യുന്നുണ്ട്. ഇരു ചക്രവാഹന യാത്രകള്‍ കുഴിയില്‍ ചാടി അപകടത്തില്‍ പെടുന്നതും പതിവാണ് . രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്തതും ദുരിതമാക്കുന്നുണ്ട്. എത്രയും വേഗം റോഡ് ടാര്‍ ചെയ്യാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന് ആവശ്യം ഉയരുകയാണ്.
0 Comments