പട്ടിന്റെ വിസ്മയവുമായി പവിത്ര സില്‍ക്സ് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. പട്ടിന്റെ പവിത്രത 15000 സ്‌ക്വയര്‍ ഫീറ്റില്‍ അനുഭവവേദ്യമാക്കുന്ന പവിത്ര സില്‍ക്‌സ് മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന കൂപ്പണ്‍ നറുക്കെടുപ്പ് ചലച്ചിത്ര താരം നമിത പ്രമോദ് നിര്‍ഹിച്ചു. സിനിമാതാരം അനു സിത്താര സമ്മാന വിതരണം നടത്തി. വസ്ത്ര വൈവിദ്ധ്യങ്ങളുടെ വിപുലമായ ശേഖരമാണ് പവിത്ര സില്‍ക്‌സില്‍ രണ്ടു നിലകളിലായി ഒരുക്കിയിരിക്കുന്നത്. ഗുണമേന്മയും ഉന്നത നിലവാരവുമുള്ള വസ്ത്രങ്ങള്‍ ഏറ്റവും മിതമായ വിലക്ക് പാലായില്‍ ലഭ്യമാക്കുകയാണ് പവിത്ര സില്‍ക്‌സ്.
പവിത്രയിലെ ആദ്യ വില്പന പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ നിര്‍വഹിച്ചു. വ്യാപാര വ്യവസായി ഏകോപനസമിതി പാലാ പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍ ആദ്യ വില്പന സ്വീകരിച്ചു. പാലാ മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി സാരി സെക്ഷന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ കൂപ്പണ്‍ നറുക്കെടുപ്പിലെ ഒരു ലക്ഷം രൂപ ഭരണങ്ങാനം സ്വദേശി ആനന്ദിന് ലഭിച്ചു. ചടങ്ങില്‍ ഫാദര്‍ ജേക്കബ് തടത്തില്‍, ഫാദര്‍ തോമസ് പുന്നത്താനത്ത്, ഐവാന്‍ അഗസ്റ്റ്യന്‍ വടയാറ്റ്, നഗരസഭാംഗം ജോസ് എടേട്ട്, ലാലിച്ചന്‍ ജോര്‍ജ്, സതീഷ് ചൊള്ളാനി , ബിനീഷ് ചുണ്ടച്ചേരി, സാവിയോ കാവുകാട്ട്, ബൈജു കൊല്ലം പറമ്പില്‍, വിവിധ നഗരസഭാ കൗണ്‍സിലംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ തുടങിയവര്‍ പങ്കെടുത്തു.
0 Comments