പഴയിടത്തിന്റെ രുചിപ്പെരുമ ഇനി പാലാക്കാര്‍ക്കും ആസ്വദിക്കാം. വെജിറ്റേറിയന്‍ ഭക്ഷണ രംഗത്ത് കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ പാചക കുലപതി പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പഴയിടം രുചിയുടെ പുതിയ ഔട്ട്‌ലെറ്റ് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാലാ തൊടുപുഴ റോഡില്‍ കിഴതടിയൂര്‍ ബൈപാസ് ജംഗ്ഷനു സമീപം കളപ്പുരയില്‍ അവന്യൂവിലാണ് പഴയിടം രുചിയുടെ പുതിയ റെസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിച്ചത്. കുറിച്ചിത്താനം പൂതൃക്കോവില്‍ ദേവസ്വം സെക്രട്ടറി PD കേശവന്‍ നമ്പൂതിരി പഴയിടം രുചി ഉദ്ഘാടനം ചെയ്തു.
ജോസ് K മാണി MP, മാണി C കാപ്പന്‍ MLA, വക്കച്ചന്‍ മറ്റത്തില്‍ Ex MP , നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലം പറമ്പില്‍, നഗരസഭാംഗം നീനാ ചെറുവള്ളി, സണ്ണി കളപ്പുര , പാലാ DySp സദന്‍, ബാബു സല്‍ക്കാര്‍, യദു പഴയിടം , ജോണ്‍ ദര്‍ശനാ തുടങ്ങിയവര്‍ ഭദ്രദീപ പ്രകാശനം നടത്തി. വെജിറ്റേറിയന്‍ ഭക്ഷണ രംഗത്തെ ദീര്‍ഘകാല അനുഭവ സമ്പത്തും പാചക മികവും ഒത്തു ചേരുമ്പോള്‍ ഭക്ഷ്യ ആസ്വാദകര്‍ക്ക് രുചിവൈവിധ്യങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് പഴയിടം രുചി പാലായില്‍ പ്രവര്‍ത്തന മാരംഭിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പഴയിടം രുചിയുടെ പെരുമ ഇപ്പോള്‍ പാലാക്കാര്‍ക്കും ആസ്വദിക്കാന്‍ അവസരമൊരുങ്ങിയിരിക്കുകയാണ്.
0 Comments