കോട്ടയം പാംഗ്രോവ് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന റോട്ടറി റവന്യൂ ഡിസ്ട്രിക്ട് കലോത്സവത്തില്‍ പാലാ റോട്ടറി ക്ലബ് ഓവര്‍ ഓള്‍ കിരീടം നേടി. തിരുവാതിര ഗ്രൂപ്പ് ഡാന്‍സ്, സമൂഹ ഗാനം, ഡ്യൂയറ്റ് എന്നീ ഇനങ്ങളില്‍ പാലാ റോട്ടറി ക്ലബ്ബ് വിജയികളായി. മത്സര വിജയികള്‍ക്ക് പാലാ റോട്ടറി ക്ലബില്‍ നടന്ന ചടങ്ങില്‍ പാലാ MLA മാണി സി കാപ്പന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
പ്രസിഡന്റ് സെലിന്‍ റോയി അദ്ധ്യക്ഷയായിരുന്നു. അസി ഗവര്‍ണര്‍ ഡോ ടെസി കുര്യന്‍ , ഡോ മാത്യു തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡു നേടിയ V J ബേബി വെള്ളിയെപ്പള്ളിയെയും, റോട്ടറി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു സംഭാവന നല്കിയ സെബാസ്റ്റ്യന്‍ മറ്റത്തില്‍, നീന്തല്‍ മത്സരത്തില്‍ വിജയിയായ സെലിന്‍ റോയി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പബ്ലിക് ഇമേജ് ചെയര്‍മാന്‍ സന്തോഷ് മാട്ടേല്‍,സെക്രട്ടറി ഷാജി മാത്യു എന്നിവര്‍പ്രസംഗിച്ചു.
0 Comments