തിരുപ്പിറവിയുടെ സന്ദേശം വിളിച്ചോതി പാലാ സെന്റ് മേരീസ് എല്‍.പി.സ്‌കൂളില്‍ കുരുന്നുകളുടെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി. കൊച്ചു പാപ്പാമാരും ,ചുവപ്പും വെള്ളയും വസ്ത്രങ്ങള്‍ അണിഞ്ഞ കുരുന്നുകളും ഗാനങ്ങള്‍ക്കൊപ്പം ചുവടുവച്ചപ്പോള്‍ കാണികള്‍ക്ക് അത് നവ്യാനുഭവമായി.
സ്‌കിറ്റുകള്‍, കരോള്‍ ഗാനങ്ങള്‍, പപ്പാ ഡാന്‍സ് എന്നീ വൈവിധ്യമാര്‍ന്ന പരിപാടികളും ഉണ്ടായിരുന്നു.
ളാലം പഴയ പള്ളി പാരീഷ് ഹാളില്‍ നടന്ന ക്രിസ്തുമസ് ആഘോഷം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.ലിന്‍സി ജെ. ചീരാംകുഴി ഉദ്ഘാടനം ചെയ്തു.പി റ്റി.എ പ്രസിഡന്റ് ജോഷിബ ജയിംസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബിന്‍സി സെബാസ്റ്റ്യന്‍, സി.ലിജി,മാഗി ആന്‍ഡ്ര്യൂസ്, ലീജാ മാത്യു, ലിജോ ആനിത്തോട്ടം, കാവ്യാമോള്‍ മാണി, ജോളി മോള്‍ തോമസ്, സി. മരിയ റോസ്, ജോയ്‌സ് മേരി ജോയി, ഹൈമി ബാബു,അനു മെറിന്‍ അഗസ്റ്റിന്‍, അലന്‍ ടോം, ജിന്റു ജോര്‍ജ് പി.റ്റി.എ പ്രതിനിധി ജയ്‌സണ്‍ ജേക്കബ്, സ്‌കൂള്‍ ചെയര്‍മാന്‍ അതുല്‍ ഹരി, ചെയര്‍ പേഴ്‌സണ്‍ ഡെല്‍ന സുനീഷ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments