Breaking...

9/recent/ticker-posts

Header Ads Widget

അഖില കേരള സൈക്കിള്‍ പ്രയാണത്തിന് തുടക്കമായി.



പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന അഖില കേരള സൈക്കിള്‍ പ്രയാണത്തിന് തുടക്കമായി. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും നോര്‍ത്ത് കേപ്പ് അള്‍ട്രാ എന്‍ഡുറന്‍സ് സൈക്ലിസ്റ്റുമായ ഫെലിക്‌സ് അഗസ്റ്റിന്‍ സൈക്കിള്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.സിബി ജയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. 

എന്‍.സി.സി.ആര്‍മി വിംഗ് 17 ഗ കമാന്‍ഡിങ് ബറ്റാലിയന്‍ ഓഫീസര്‍ കേണല്‍ ഗുരു പ്രതാപ് സിങ് ആശംസയറിയിച്ചു. ഡോ. ആന്റോ മാത്യു തയ്യാറാക്കിയ സൈക്കിള്‍ പ്രയാണ ആന്തം സംഘാംഗങ്ങള്‍ ആലപിച്ചു. പന്ത്രണ്ട് ദിവസങ്ങള്‍ കൊണ്ട് 1200 കിലോമീറ്റര്‍ പിന്നിടുന്ന യാത്ര സംഘത്തിനൊപ്പം പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍ എന്നിവരുമുണ്ട്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള 21 വിദ്യാര്‍ത്ഥികളും 7 അധ്യാപകരുമടങ്ങുന്ന സംഘം കേരളത്തിലെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് പരിസ്ഥിതി സംരക്ഷണം, വ്യായാമം, സൈക്കിള്‍ യാത്രയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ സന്ദേശങ്ങള്‍ വിവിധ വിദ്യാലയങ്ങളിലെത്തി  കൈമാറും.  പാലാ സെന്റ് തോമസ് കോളേജിനെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ത്തിയ അനശ്വര കായികപ്രതിഭ ജിമ്മി ജോര്‍ജിന്റെ ജന്മനാടായ പേരാവൂര്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ഥലങ്ങളില്‍ സൈക്കിള്‍ പ്രയാണം സ്വീകരണമേറ്റുവാങ്ങും. രണ്ടു മാസത്തെ പരിശീലനത്തിനും മുന്നൊരുക്കത്തിനും ശേഷമാണ് ഡിസംബര്‍ 30 ന് സൈക്കിള്‍ പ്രയാണം ആരംഭിച്ചത്. ചീഫ് കോര്‍ഡിനേറ്റര്‍ ജിബിന്‍ രാജ ജോര്‍ജ് . ബര്‍സാര്‍ റവ. മാത്യു ആലപ്പാട്ടുമേടയില്‍, കോര്‍ഡിനേറ്റര്‍മാരായ ആശിഷ് ജോസഫ്, മഞ്ചേഷ് മാത്യു, റോബേഴ്‌സ് തോമസ്, ജിനു മാത്യു, ഡോ. അനീഷ് സിറിയക്ക്, ഡോ. ജോബിന്‍ ജോബ് മാത്തന്‍, സ്റ്റുഡന്റസ്  അഫയേഴ്‌സ് ഡീന്‍ ബോബി സൈമണ്‍, അസിസ്റ്റന്റ്  ഡീന്‍ ശില്പ മാത്യു, വിദ്യാര്‍ത്ഥി പ്രതിനിധികളായ അരുണിക യു. നായര്‍, പ്രിന്‍സ് എബ്രഹാം,  ജഗനാഥ് പി. എസ്. എന്നിവരാണ് റാലിക്ക് നേതൃത്വംനല്‍കുന്നത്.

Post a Comment

0 Comments