ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് വോളിയണ്ടര്‍മാരുടെ സംസ്ഥാന സമ്മേളനം ഡിസംബര്‍ 28, 29 തീയതികളില്‍ കോട്ടയം പാമ്പാടി ദയറയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിലെ 700ലധികം പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ആയിരത്തിലധികം പ്രതിനിധികള്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സംഗമത്തില്‍ പങ്കെടുക്കും. പൊതുസമ്മേളനം 28ന് വൈകുന്നേരം 6 30ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ചാണ്ടിഉമ്മന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തും. മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത യുഹന്നാന്‍ മാര്‍ ദീയസ്‌കോറോസ്, പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഡാലി റോയി, മീനടം പഞ്ചായത്ത് പ്രസിഡണ്ട് മോനിച്ചന്‍ കിഴക്കേടം, ഡിപിഎം ഡോ. വ്യാസ് സുകുമാരന്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ ഐഎപിസി സംസ്ഥാന പ്രസിഡണ്ട് പ്രദീപ് കൂറ്റനാട്, സംസ്ഥാന സെക്രട്ടറി അബ്ദുല്‍ കരീം വാഴക്കാട് ,ഡോ. മാത്യൂസ് നമ്പേലി, ഡോ.എം. ആര്‍ രാജഗോപാല്‍ ഡോ. ദിവാകരന്‍ ഡോ. സൈറു ഫിലിപ്പ് (പ്രിന്‍സിപ്പാള്‍ പരിയാരം മെഡിക്കല്‍ കോളേജ് കണ്ണൂര്‍)ഡോ. അനില്‍ പാലേരി, ഡോ. ഹരിപ്രസാദ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകള്‍ നയിക്കും. ഐ എപിസി വാര്‍ഷിക ജനറല്‍ ബോഡിയും . വാര്‍ഷിക ബജറ്റ് അവതരണവും 25 -27 വര്‍ഷത്തേക്കുള്ള പുതിയ പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ ഡോ. കോയക്കുട്ടി, കോട്ടയം ജില്ല ട്രഷറര്‍ ഡായി ടി. എബ്രഹം, സ്വാഗതസംഘം പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ തോമസ് ജോണ്‍, കമ്മിറ്റിയ ഗം ബെന്നി കോച്ചേരി എന്നിവര്‍പങ്കെടുത്തു.
0 Comments