Breaking...

9/recent/ticker-posts

Header Ads Widget

പാമ്പാടി ആലാമ്പള്ളി ചെവിക്കുന്നേല്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മോഷണം.



പാമ്പാടി ആലാമ്പള്ളി ചെവിക്കുന്നേല്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മോഷണം. പള്ളിയുടെ വാതിലിന്റെ ഒരു ഭാഗം തീ കത്തിച്ച് ദ്വാരമുണ്ടാക്കിയാണ് മോഷ്ടാവ് അകത്തു കയറി കവര്‍ച്ച നടത്തിയത്. പള്ളിയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍നിന്നും പാന്റ്‌സും ഷര്‍ട്ടും ധരിച്ച മധ്യവയസ്‌ക്കനായ ഒരാള്‍ കവര്‍ച്ച ശ്രമം നടത്തുന്നത് വ്യക്തമായിട്ടുണ്ട്. ദേവാലയത്തിനുള്ളിലെ പ്രധാന ഭണ്ഡാരത്തിന്റെ താഴ് തകര്‍ത്ത്  പണവും കവര്‍ന്നിട്ടുണ്ട്. 

12,000 രൂപയോളം നഷ്ടമായതായി സംശയിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച കുര്‍ബ്ബാനയ്ക്കായി  രാവിലെ പള്ളി അധികൃതര്‍ സ്ഥലത്ത് എത്തിയപ്പോഴാണ് കതക് കത്തിച്ച് മോഷണം നടത്തിയതായി കണ്ടെത്തിയത്. തീ കത്തിച്ച ശേഷം അണയ്ക്കാനായി വെള്ളം  കൊണ്ടുവന്ന  ബക്കറ്റ് അടക്കമുള്ള വസ്തുക്കളും സമീപം ഉണ്ട്. ശനിയാഴ്ച രാത്രി 11.30 നും 1.30 ഇടയിലാണ് മോഷണം നടന്നിരിക്കുന്നത്. പാമ്പാടി   പോലീസ്  പരിശോധനകള്‍ നടത്തി. പോലീസ് നായ പൊത്തന്‍പുറം കവല വരെ ഓടി വന്നു.  ശാസ്ത്രീയ തെളിവുകളും ശേഖരിക്കുന്നുണ്ട്.





Post a Comment

0 Comments