പിറയാര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം വ്യത്യസ്തമായ പരിപാടികളോടെ നടന്നു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുരേഷ് പി.ജി അധ്യക്ഷന്‍ ആയിരുന്നു.
കുട്ടികള്‍ തയ്യാറാക്കിയ നക്ഷത്രങ്ങള്‍, ക്രിസ്തുമസ് ട്രീകള്‍, ഫ്‌ളവര്‍ ബോളുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ക്രിസ്തുമസ് വിപണിയുടെയും ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ഹേമ രാജു ആദ്യ വില്പന നടത്തി. 'കരുതലായി കുഞ്ഞിക്കൈകള്‍'- നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കുള്ള ക്രിസ്തുമസ് സമ്മാനം തോമസ് മാളിയേക്കല്‍ B. R. C ട്രെയിനര്‍ ബിനീതിന് കൈമാറി .നാലാം ക്ലാസിലെ കുട്ടികള്‍ തയ്യാറാക്കിയ 'എഴുത്തുപുര' ക്ലാസ് മാഗസിന്റെ പ്രകാശനം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സനില്‍ കുമാര്‍ നിര്‍വഹിച്ചു. മുന്‍ ഹെഡ്മിസ്ട്രസ് ശ്രീകല എസ് ക്രിസ്തുമസ് സന്ദേശം നല്‍കി.
0 Comments