കിടങ്ങൂര്‍ പി.കെ.വി വനിതാലൈബ്രറിയുടെ കാര്‍ഷിക , സാന്ത്വന പരിചരണവേദികളുടെയും കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് കാര്‍ഷിക വികസന പദ്ധതികളുടയും പാലിയേറ്റീവ് കേരള കോട്ടയം യൂണിറ്റിന്റെ സഹകരണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ടുള്ള വിപുലമായ ജനകീയ സംഗമം ലൈബ്രറിയില്‍ വച്ചു നടന്നു.
കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് വി ഗീത അധ്യക്ഷയായിരുന്നു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രൊഫ. മേഴ്‌സി ജോണ്‍ കര്‍ഷക സന്ദേശം നല്കി. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി.കെ ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍ കുഞ്ഞുമോള്‍ ടോമി, ലൈബ്രറി രക്ഷാധികാരി എന്‍ എസ് ഗോപാലകൃഷ്ണന്‍ നായര്‍ , ജോണി കണ്ടാരപ്പള്ളില്‍, കിടങ്ങൂര്‍ കൃഷി ഓഫീസര്‍ പാര്‍വതി , സിസ്റ്റര്‍ രമണി , ഷീലാ റാണി വി എസ്, ഗോപിനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോക്ടര്‍ ലെന്‍സി തോമസ് കര്‍ഷക സെമിനാര്‍ നയിച്ചു.
0 Comments