ഏറ്റുമാനൂര്‍ നഗരസഭയില്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് മാലിന്യ കുപ്പികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ക്രിസ്മസ് ട്രീ കൗതുകക്കാഴ്ചയായി. മാലിന്യമുക്തം നവകേരളം പദ്ധതിയോടനുബന്ധിച്ച്
നഗരസഭാ ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തി വന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് ക്രിസ്മസ് ട്രീ ഒരുക്കിയത്.
പാഴ് വസ്തുക്കള്‍ പുനരുപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുവാന്‍ സാധിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. നഗരസഭയിലെ ഹെല്‍ത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കണ്ടിജന്റ് ജീവനക്കാരുടെ സേവനത്തിലൂടെയാണ് നിര്‍മ്മാണംപൂര്‍ത്തീകരിച്ചത്. ക്രിസ്മസ് ട്രീനിര്‍മ്മാണത്തില്‍ പങ്കെടുത്തവരെ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് അഭിനന്ദിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ.എസ്. ബിജു, വിഎസ് വിശ്വനാഥന്‍, ഡോക്ടര്‍ ബീന, ബീന ഷാജി, അജിത ഷാജി, അജിശ്രീ മുരളി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
0 Comments