Breaking...

9/recent/ticker-posts

Header Ads Widget

പൂഞ്ഞാര്‍ ലയണ്‍സ് ക്ലബ്ബ് ഉദ്ഘാടനം



പൂഞ്ഞാര്‍ ലയണ്‍സ് ക്ലബ്ബ് ഉദ്ഘാടനം അഡ്വ എ.വി  വാമന്‍ കുമാര്‍ നിര്‍വഹിച്ചു. പൂഞ്ഞാര്‍ തെക്കേക്കര സ്റ്റോവ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പാലാ ലയണ്‍സ് ക്ലബ് ഓഫ്  സ്‌പൈസ് വാലി  പ്രസിഡന്റ്  സുനില്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജ്യോതിസ് മോഹന്‍ ഐആര്‍എസ് മുഖ്യാതിഥിയായി പങ്കെടുത്തു . തോമസുകുട്ടി ആനിത്തോട്ടം പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി. 



ജേക്കബ് ജോസഫ് ഇന്‍സ്റ്റലേഷന്‍ നിര്‍വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ R വെങ്കിടാചലം, സോണ്‍ ചെയര്‍പേഴ്‌സണ്‍ ബി ഹരിദാസ്, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോക്ടര്‍ സണ്ണി വി സക്കറിയ, വിന്നി ഫിലിപ്പ്, പൂഞ്ഞാര്‍ ക്ലബ്ബ് പ്രസിഡന്റ് ഡെന്‍സില്‍ ജെയിംസ്, റീജിയന്‍ ചെയര്‍മാന്‍ ബിജു ആര്‍ കെ ,  പഞ്ചായത്ത് പ്രസിഡന്റും ക്ലബ് അംഗവുമായ ജോര്‍ജ് മാത്യു, വി കെ സജീവ്, സുരേഷ് വഞ്ചിപ്പാലം, പി.സി ചാക്കോ, ആര്‍ മനോജ് , സുനില്‍ സി തോമസ്,  ക്ലബ് സെക്രട്ടറി അരുണ്‍ മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു...  സോണ്‍ ചെയര്‍പേഴ്‌സണ്‍ ബി ഹരിദാസ്, പൂഞ്ഞാര്‍ ലൈന്‍സ് ക്ലബ്ബ് പ്രസിഡന്റ് ഡെന്‍സില്‍ ജെയിംസ്, സെക്രട്ടറി അരുണ്‍ മോഹന്‍ , ട്രഷറര്‍ വിനോദ് ടി എന്‍ , സുശീല്‍ കുമാര്‍ എന്നിവര്‍നേതൃത്വംനല്‍കി.

Post a Comment

0 Comments