ഭക്തിയുടെ നിറവില്‍ പുതൃക്കോവില്‍ ഏകാദശി മഹോത്സവം . ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് ഗീതോപദേശം നല്‍കിയ ദിനത്തിലാണ് പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി മഹോത്സവം നടക്കുന്നത്. ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ തിരുവുത്സവാഘോഷങ്ങളുടെ പള്ളിവേട്ട ഉത്സവദിനത്തിലാണ് ഏകാദശി മഹോത്സവം നടക്കുന്നത്.
വ്രതനിഷ്ഠയോടെ നിരവധിയാളുകളാണ്. ഏകാദശി നോമ്പു നോറ്റ് ഭഗവത് സന്നിധിയിലെത്തിയത്. രാവിലെ 6 ന് തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരി ഏകാദശി പായസ നിവേദ്യം സമര്‍പ്പിച്ചു. രാവിലെ നടന്ന ശ്രീബലി എഴുന്നള്ളിപ്പിന് വൈക്കം ചന്ദ്രന്‍മാരാരുടെ നേതൃത്വത്തില്‍ 50ല്‍പരം കലാകാരന്മാരും ചേര്‍ന്ന് പഞ്ചവാദ്യം അവതരിപ്പിച്ചു. തിരുമറയൂര്‍ ഗിരിജന്‍മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളവും നടന്നു. ഹൈക്കോടതി നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ പാലിച്ചാണ് ശ്രീബലി എഴുന്നള്ളിപ്പ് നടന്നത്.
ഏകാദശി ദിനത്തിലെ മഹാപ്രസാദമൂട്ടില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. വൈകിട്ട് പെരുവനം കുട്ടന്‍ മരാരുടെ പ്രമാണത്തില്‍ പഞ്ചാരി മേളവും മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തായമ്പകയും തുടര്‍ന്ന് പ്രസിദ്ധമായ ഏകാദശിവിളക്കുമാണ് തിരുവുത്സവത്തിന്റെ പള്ളി വേട്ട ദിനത്തില്‍ നടക്കുന്നത്. വ്യാഴാഴ്ച ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും. മണ്ണയ്ക്കനാട് ചിറയില്‍ ഗണപതി ക്ഷേത്രത്തില്‍ തിരുവാറാട്ട് നടക്കും. ആറാട്ടിയെത്തുന്ന പൂത്തൃക്കോവിലപ്പനെ ഭക്തജനങ്ങള്‍ നിറപറയും നിലവിളക്കും ദീപാലങ്കാരങ്ങളുമായി വരവേല്‍ക്കും. ക്ഷേത്രത്തില്‍ ആറാട്ട് എതിരേല്‍പ്പും ദേശവിളക്കം നടക്കും.
0 Comments