കുറിച്ചിത്താനം പുത്തൃക്കോവില്‍ ക്ഷേത്രത്തില്‍ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ ഒരുക്കിയ പഞ്ചാരിമേളം ക്ഷേത്രാങ്കണത്തില്‍ നാദവിസ്മയമൊരുക്കി. മൂന്നു മണിക്കൂറോളം നീണ്ട പഞ്ചാരിമേളം ക്ഷേത്രാങ്കണം നിറഞ്ഞു കവിഞ്ഞ മേള ആസ്വാദകര്‍ക്ക് ആവേശമായി.
വൈകിട്ട് കാഴ്ചശ്രീ ബലിയോടനുബന്ധിച്ചാണ് പഞ്ചാരിമേളം നടന്നത്. ഏകാദശി വിളക്കിനോടനുബന്ധിച്ച് മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരിയും സംഘവും തായമ്പക അവതരിപ്പിച്ചു. കുറിച്ചിത്താനം കാരിപ്പടവത്തുകാവ് ചിലമ്പൊലി തിരുവാതിര സംഘത്തിന്റ പിന്നല്‍ തിരുവാതിരയും കൗതുകമായി. തിരുവരങ്ങില്‍ നടന്ന സമ്മേളനത്തില്‍ ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ബാബു നമ്പൂതിരിയെ ആദരിച്ചു. പുതൃക്കോവില്‍ വാദ്യരത് പുരസ്‌കാരം തിരുമറയൂര്‍ ഗിരിജന്‍മാരാര്‍ക്ക് സമര്‍പ്പിച്ചു. അഡീഷനല്‍ ഡിസ്ട്രിക്ട് ജഡ്ജ് KN ഹരികുമാറിനെ ആദരിച്ചു. ഉത്സവാഘോഷങ്ങളുടെ സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ ശ്രീബലി, ദ്വാദശി ഊട്ട് എന്നിവ നടന്നു. വൈകീട്ട് മണ്ണയ്ക്കനാട് ഗണപതി ക്ഷേത്രച്ചിറയിലേക്ക് ആറാട്ടെഴുന്നള്ളിപ്പ്, ആറാട്ടെതിരേല്‍പ് എന്നിവയോടെയാണ് എട്ടു ദിവസത്തെ ഉത്സവാലോഷങ്ങള്‍ സമാപിക്കുന്നത്.
0 Comments