Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം പ്രസ് ക്ലബ്ബിന്റെ 4-ാമത് വീഡിയോ ജേര്‍ണലിസ്റ്റ് അവാര്‍ഡ് ബിനു തോമസിന് മന്ത്രി സജി ചെറിയാന്‍ സമര്‍പ്പിച്ചു.



കോട്ടയം പ്രസ് ക്ലബ്ബിന്റെ 4-ാമത് വീഡിയോ ജേര്‍ണലിസ്റ്റ് അവാര്‍ഡ് മാതൃഭൂമി ന്യൂസ് ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ ബിനു തോമസിന് മന്ത്രി സജി ചെറിയാന്‍ സമര്‍പ്പിച്ചു. 15000 രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ചാലക്കുടി വെറ്റിലപ്പാറയില്‍ കാട്ടാനകളുടെയും മനുഷ്യരുടെയും  അതിജീവന കഥ പറയുന്ന സ്റ്റോറിക്കാണ് പുരസ്‌കാരം ലഭിച്ചത്. 




യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. യെസ്റ്റേ മൈഗ്രേഷന്‍സ് എം.ഡി. ജോമറ്റ് മാണി, പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യന്‍, സെക്രട്ടറി ജോബിന്‍ സെബാസ്റ്റ്യന്‍, സനോജ് സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments