പുലിയന്നൂര്‍ കാണിക്ക മണ്ഡപം -ആറാട്ട് കടവ് റോഡ് ശോചനീയാവസ്ഥയില്‍. പുലിയന്നൂര്‍ കാണിക്ക മണ്ഡപം മുതല്‍ മരോട്ടിച്ചുവട് വരെയുള്ള ഒന്നര കിലോമീറ്റര്‍ റോഡാണ് തകര്‍ന്ന് തരിപ്പണമായത്.
വഴിനിറയെ ചെളിക്കുളമായി കാല്‍ നടയാത്രക്കാര്‍ പോലും വിഷമിക്കുന്ന സ്ഥിതിയാണുള്ളത്.റോഡ് ടാര്‍ ചെയ്തിട്ട് ഇരുപത് വര്‍ഷത്തോളമായി. പൊതു ജനങ്ങള്‍ തന്നെയാണ് പലപ്പോഴും മണ്ണിട്ട് കുഴി നികത്തുന്നത്. മുത്തോലിക്കവലയിലെ തിരക്കില്‍ പെടാതെ മേവട, കൊടുങ്ങൂര്‍ ഭാഗത്തേക്ക് പോകാനുള്ള എളുപ്പ വഴിയും കൂടിയാണിത്. നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ മൂലം ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍ പെടുന്നതും പതിവാണ്.സ്‌കൂള്‍ വാഹനങ്ങളും,സ്വകാര്യ എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തിലെ കുട്ടികളും നടന്നു പോകുന്ന വഴിയാണ്. പുലിയന്നൂര്‍ ക്ഷേത്രത്തിലെ ആറാട്ടുവഴി ശിവരാത്രിക്ക് മുന്‍പായി റോഡ് ടാര്‍ ചെയ്യും എന്നുള്ള പ്രതീക്ഷയിലാണ് നാട്ടുകാര്‍.
0 Comments