പുള്ളോലില്‍ ഇവന്റ് സെന്റര്‍ പ്രവിത്താനത്ത് പ്രവര്‍ത്തനമാരംഭിച്ചു. വിവാഹമടക്കമുള്ള വിവിധ ആവശ്യങ്ങള്‍ക്കായി മികച്ച സജ്ജീകരണങ്ങളുള്ള ഫുള്‍ AC ഓഡിറ്റോറിയമാണ് പുള്ളോലില്‍ ഇവന്റ് സെന്റര്‍. പ്രവിത്താനം സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളി സഹവികാരി ഫാദര്‍ ജോസഫ് കുറുപ്പുശേരില്‍, മുണ്ടാങ്കല്‍ സെന്റ് ആന്റണൂസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ്ജ് പഴേപറമ്പില്‍ എന്നിവര്‍ സംയുക്തമായി വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സജി എസ് തെക്കേല്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസ്സമ്മ ബോസ്. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ,സ്മിത ഗോപാലക്യഷ്ണന്‍, സിബി ഓടക്കല്‍, മാനേജിംഗ് ഡയറക്ടര്‍ ബേബിച്ചന്‍ മാത്യു പുള്ളോലില്‍,റെജിമോള്‍ ജേക്കബ്, ഡോളി, ബ്ലെസി എന്നിവര്‍ പങ്കെടുത്തു.
0 Comments