Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ സഫലം സായാഹ്നം വയോജന സംഗമം നടന്നു



400-ാം വാര്‍ഷികമാഘോഷിക്കുന്ന പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ സഫലം സായാഹ്നം വയോജന സംഗമം നടന്നു. വാര്‍ധക്യത്തിന്റെ പരിമിതികള്‍ മാറ്റിവച്ച് 250 ഓളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. പുന്നത്തുറ പഴയ പള്ളി ചതുശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പള്ളിയുടെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിച്ച മുന്‍തലമുറക്കാര്‍ക്ക് ഒത്തു ചേരാനും സൗഹൃദം പങ്കുവയ്ക്കാനും അവസരമൊരുക്കുകയായിരുന്നു സഫലം സായാഹ്നം വയോജന സംഗമം. 



ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബനയ്ക്ക് ശേഷമാണ് സമ്മേളനം നടന്നത്. മുന്‍ വികാരി റവ ഫാദര്‍ ജേക്കബ് വാലേല്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. വയോജന സംഗമ സമ്മേളനത്തില്‍ ഫാദര്‍ ജേക്കബ് വാലേല്‍ മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി ഫാദര്‍ ജയിംസ് ചെരുവില്‍, അസിസ്റ്റന്റ് വികാരി ഫാദര്‍ ജോസഫ് തച്ചാറ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.  പുന്നത്തുറ ഇടവകയിലെ 75 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സ്‌നേഹസമ്മാനം നല്‍കി ആദരിച്ചു. ജൂബിലി ആഘോഷ കമ്മറ്റി ജോയിന്റ് കണ്‍വീനര്‍ ബിനു സ്റ്റീഫന്‍ പല്ലോന്നില്‍, വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി സെക്രട്ടറി ജോണ്‍ ചാലാമഠത്തില്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ബിബീഷ് ഓലിക്കമുറിയില്‍, ജോസ് മൂലക്കാട്ട് KCC പ്രസിഡന്റ് ജോഷി മുത്തൂറ്റില്‍, വിന്‍സന്റ് ഡി പോള്‍ അതിരൂപത പ്രസിഡന്റ് ടോം നന്ദിക്കുന്നേല്‍, ഷീബ പുതുമായില്‍, അനജോ മുല്ലപ്പള്ളില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments