പുന്നത്തുറ സെന്റ് തോമസ് എല്‍.പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം വര്‍ണ്ണാഭമായ പരിപാടികളോടെ നടന്നു. സ്‌കൂള്‍ പ്രധാന അധ്യാപിക മിനി ജോസഫ് സ്വാഗതമാശംസിച്ചു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഓസിയ, ഫാദര്‍ ജോസഫ് തച്ചാറ എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്‍കി. ഉണ്ണി യേശുവിന്റെ ജനനത്തെക്കുറിച്ച് കുട്ടികള്‍ അവതരിപ്പിച്ച സ്‌കിറ്റ് ശ്രദ്ധയാകര്‍ഷിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. കേക്ക് മുറിച്ച് ക്രിസ്മസിന്റെ മധുരം പങ്കുവച്ചു. സിസ്റ്റര്‍ ജോസ് ലി ജോസഫ് നന്ദി പ്രകാശനം നടത്തി.
0 Comments