Breaking...

9/recent/ticker-posts

Header Ads Widget

റബ്ബര്‍ കര്‍ഷകര്‍ വഞ്ചനാദിനം ആചരിച്ചു.



കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ റബര്‍ കര്‍ഷകരോടു കാണിക്കുന്ന വഞ്ചനയില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ റബ്ബര്‍ കര്‍ഷകര്‍ വഞ്ചനാദിനം ആചരിച്ചു. രാമപുരം ജംഗ്ഷനില്‍  നടന്ന വഞ്ചന ദിനാചരണം  കേരള കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ  ഉദ്ഘാടനം ചെയ്തു.  കേന്ദ്രസര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കാതെയും സംസ്ഥാന സര്‍ക്കാര്‍ റബര്‍ വില സ്ഥിരത ഫണ്ട് ഉയര്‍ത്താതെയും റബര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ ഇറക്കുമതി ചുങ്കത്തില്‍ നിന്നും ലഭിക്കുന്ന പണം റബര്‍ കര്‍ഷകര്‍ക്ക് റബ്ബര്‍  ബോര്‍ഡ് വഴി വിതരണം ചെയ്യണമെന്നും ഇടതുമുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് റബര്‍ കര്‍ഷകര്‍ക്ക് 250 രൂപയ്ക്ക് റബര്‍ സംഭരിക്കുമെന്ന് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



കേരളാ കൊണ്‌ഗ്രെസ്സ്  ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്‌സണ്‍ ജോസഫ് ഒഴുകയില്‍ അധ്യക്ഷത വഹിച്ചു.  പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജനറല്‍ അഡ്വ ജോയ് എബ്രഹാം എക്‌സ് എംപി മുഖ്യ പ്രഭാഷണം നടത്തി.പാര്‍ട്ടി നേതാക്കളായ ഇ ജെ ആഗസ്തി, കെ എഫ് വര്‍ഗീസ്,തോമസ് കണ്ണന്തറ, ജോര്‍ജ് പുളിങ്കാട്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍,പോള്‍സണ്‍ ജോസഫ്, അഡ്വ പ്രിന്‍സ് ലൂക്കോസ്, മുത്തുക്കുട്ടി പ്ലാത്താനം,മജു പുളിക്കന്‍,  തോമസ് ഉഴുന്നാലി, സന്തോഷ് കാവുകാട്ട്, ബിനു ചെങ്ങളം, സി വി തോമസുകുട്ടി, ആന്റണി തുപ്പലഞ്ഞി,എബി പൊന്നാട്ട്, മത്തച്ചന്‍ പുതിയിടത്ത് ചാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments