ശബരിമല സന്നിധാനത്ത് കൊപ്ര സൂക്ഷിച്ച ഷെഡ്ഡില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. മിനിറ്റുകള്‍ക്കുള്ളില്‍ അഗ്‌നിശമന വിഭാഗം തീ കെടുത്തി അപകടമൊഴിവാക്കി.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കൊപ്ര ഷെഡ്ഡില്‍ നിന്ന് പുക ഉയര്‍ന്നത്. അഗ്‌നിശമന സേന സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ കെ ആര്‍ അഭിലാഷിന്റെ നേതൃത്വത്തിലാണ് തീയണച്ചത്. എഡിഎം അരുണ്‍ എസ് നായര്‍, പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ബി കൃഷ്ണകുമാര്‍ എന്നിവരും സ്ഥലത്തെത്തി. നിശ്ചിത അളവില്‍ കൂടുതല്‍ കൊപ്ര സൂക്ഷിക്കരുതെന്ന് എ.ഡി.എം. കരാറുകാര്‍ക്ക്നിര്‍ദേശം നല്‍കി
0 Comments