Breaking...

9/recent/ticker-posts

Header Ads Widget

സഫലം 55 + ന്യൂ ഇയര്‍ കുടുംബ സംഗമം



പാലാ സഫലം 55 + ന്യൂ ഇയര്‍  കുടുംബ സംഗമം ഭരണങ്ങാനം ഓശാനമൗണ്ടില്‍ നടന്നു. പാലാ Dysp  K സദന്‍ ഉദ്ഘാടനം ചെയ്തു. പ്രായമേറിയവര്‍  മനസ്സിനും ശരീരത്തിനും സന്തോഷം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കേണ്ടത് അനിവാര്യമാണെന്ന് പാലാ ഡി.വൈ.എസ്.പി. കെ. സദന്‍ പറഞ്ഞു. 

പ്രായമേറിയവരെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സഫലം 55 പ്ലസ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം തുടര്‍ന്നു. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തില്‍ ഇതുവഴിയുള്ള നിരവധി തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും  ഡി.വൈ.എസ്.പി.   ചൂണ്ടിക്കാട്ടി.  സഫലം പ്രസിഡന്റ് എം.എസ്. ശശിധരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സിനി ആര്‍ടിസ്റ്റ് ഹരി നമ്പൂതിരി, ദീപിക ഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ്ജ് കള്ളിവയലില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഡി.വൈ.എസ്.പി. കെ. സദന്‍  അതിഥികളായ ഹരി നമ്പൂതിരി, ജോര്‍ജ്ജ് കള്ളിവയലില്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് മജീഷ്യന്‍ കണ്ണന്‍മോന്‍ അവതരിപ്പിച്ച മെന്റലിസം ഷോയും ശ്രദ്ധേയമായി. അംഗങ്ങള്‍  വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സമ്മേളനത്തില്‍ സഫലം സെക്രട്ടറി വി.എം. അബ്ദുള്ളഖാന്‍ സ്വാഗതമാശംസിച്ചു.

Post a Comment

0 Comments