എസ്ബിഐ പെന്‍ഷനേഴ്സ് അസോസിയേഷന്‍ കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷവും കുടുംബസംഗമവും നടന്നു. എസ് ബി ഐ ചെന്നൈ സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ജോബി ജോസ് ക്രിസ്മസ് , പുതുവത്സര സന്ദേശം നല്‍കി.
എസ്ബിഐ ഡിജിഎം മനോജ് കുമാര്‍ കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എന്‍ വിശ്വനാഥന്‍ നായര്‍ അധ്യക്ഷനായിരുന്നു. രമേഷ് ബാബു ടി ആര്‍, അനില്‍ ഡി, വിനോദ് ഫിലിപ്പ്, ബാലചന്ദ്രന്‍ പി.ജി, കെ പി രാജശേഖരന്‍, റൈസ ബീഗം, സി.പി മാത്യം, ഡി കെ രാജഗോപാല്‍, എം.ജി രാഘവന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments