Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി.



അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ 2024ലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി.  ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കോളേജ് അങ്കണത്തില്‍ മനോഹരമായ പുല്‍ക്കൂട് ഒരുക്കി. 




ക്രിസ്മസ്സ് കേക്ക് മുറിച്ച് ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് മാനേജര്‍ റവ ഫാ  സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ നിര്‍വഹിച്ചു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കാണ് ഇന്ന് തുടക്കമായത്  വിദ്യാര്‍ഥികള്‍ക്കായി പുല്‍ക്കൂട് മത്സരവും സന്താ മല്‍ത്സരവും ക്രിസ്മസ് കരോളും മറ്റ് കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ആഘോഷ പരിപാടികള്‍ക്ക് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബര്‍സാര്‍, റവ ഫാ ബിജു കുന്നയ്ക്കാട്ട് , കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Post a Comment

0 Comments