അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശ സെമിനാറുകളും ജൂബിലി പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു. മനുഷ്യാവകാശ ദിനാഘോഷങ്ങളുടെ ഭാഗമായി കോളേജിലെ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാര്‍ ഹൈക്കോടതി അഡ്വക്കേറ്റ് ജിതിന് തോമസ് ഉദ്ഘാടനം ചെയ്തു.
സൈബര്‍ കുറ്റകൃത്യങ്ങളും മനുഷ്യാവകാശവും കേരളത്തില്‍ എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ആഗോള മനുഷ്യാവകാശ വ്യവസ്ഥാപനം എന്ന വിഷയത്തില്‍ കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ ബേബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.അരുവിത്തുറ കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര പാലാ സെന്റ് തോമസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ജോയി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങുകളില്‍ കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍,മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ജൂലി ജോണ്‍ എക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോര്‍ജ്, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കല്‍,അധ്യാപകരായ ഡോണ്‍ ജോസഫ് ,സിറില്‍ സൈമണ്‍, അനീറ്റ് ടോം ,മഹിത യു.പി, മെറിന് സാറ ഇട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments