കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ മനോ ന്യായ് പദ്ധതിയുടെ ഭാഗമായി മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുലിയന്നൂര്‍ ശാലോം സ്‌പെഷ്യല്‍ സ്‌കൂളില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു.
പാലാ ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ലീഗല്‍ സര്‍വീസസ് കമ്മറ്റി ചെയര്‍മാനും പാലാ കുടുംബ കോടതി ജഡ്ജിയുമായ ഇ.അയ്യൂബ്ഖാന്‍ നിര്‍വ്വഹിച്ചു. സി. ഷാലെറ്റ് അധ്യക്ഷയായിരുന്നു. കുട്ടികള്‍ക്ക് കേക്കും സമ്മാനങ്ങളും വിതരണം ചെയ്തു. ലീഗല്‍ സര്‍വീസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ് ആമുഖ പ്രസംഗം നടത്തി. ഹോമിയോ മെഡിക്കല്‍ ക്യാമ്പിന് ഡോ.അശ്വതി ബി.നായര്‍ നേതൃത്വം നല്‍കി. സുധ ഷാജി, ബിന്ദു എം തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments