കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷിബു തെക്കേമറ്റത്തിനെ ആദരിച്ചു. കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പാരീഷ് ഹാളില്‍ വെച്ച് നടത്തിയ സമ്മേളനത്തില്‍ വികാരി ഫാ. സ്‌കറിയ വേകത്താനം പൊന്നാടയണിയിച്ചും ഇടവകയുടെ ഉപഹാരം നല്കിയും ആദരിച്ചത്.
കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉപ്പുമാക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.കെ.സി.സി. പ്രസിഡന്റ് ജോജോ പടിഞ്ഞാറയില്‍, പിതൃവേദി പ്രസിഡന്റ് ഡേവീസ് കല്ലറയ്ക്കല്‍, മാതൃവേദി പ്രസിഡന്റ് നൈസ് ലാലാ തെക്കലഞ്ഞിയില്‍ , പാലാ ബ്ലഡ് ഫോറം ഡയറക്ടര്‍ ബോര്‍ഡ് അംഗം ജയ്‌സണ്‍ പ്ലാക്കണ്ണിക്കല്‍, ജോയല്‍ ആമിക്കാട്ട്, ഡോക്ടര്‍ മാമച്ചന്‍ , സിസ്റ്റര്‍ ആഗ്‌നസ് എഫ് .സി .സി, സിസ്റ്റര്‍ ബിന്‍സി എഫ് സി സി എന്നിവര്‍ പ്രസംഗിച്ചു. ഷിബു തെക്കേമറ്റം മറുപടി പ്രസംഗത്തിലൂടെ രക്തദാനസന്ദേശവും നല്കി.
0 Comments