പാമ്പാടി ബ്ലോക്കിലെ മികച്ച ടേക് എ ബ്രേക്കിനുള്ള പുരസ്‌കാരം എലിക്കുളം ഗ്രാമ പഞ്ചായത്തിന് . പാമ്പാടി ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെ ടേക് എ ബ്രേക്കുകളില്‍ നിന്നാണ് എലിക്കുളം പഞ്ചായത്ത് നാലാം മൈലിലുള്ള ടേക് എ ബ്രേക്കിനെ മികച്ചതായി തിരഞ്ഞെടുത്തത്.
ഗാര്‍ഹിക തലത്തില്‍ മികച്ച ശൗചാലയത്തിന് ഉടമകളായി പാമ്പാടി പഞ്ചായത്തിലെ ഓമന രാജപ്പനെയും, കൂരോപ്പട പഞ്ചായത്തിലെ സി കെ സോമനെയും,കിടങ്ങൂര്‍ പഞ്ചായത്തിലെ സതി മോഹനനെയും തെരഞ്ഞെടുത്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പുരസ്‌കാര വിതരണം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ഉദ്ഘാനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രൊഫ.എം കെ രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. മാത്യു ടി വര്‍ഗ്ഗീസ് സ്വാഗതവും, ബ്ലോക്ക് മെമ്പര്‍ ബിജു തോമസ് നന്ദിയും പറഞ്ഞു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബെറ്റി റോയി മണിയങ്ങാട്ട്, എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോള്‍, ബ്ലോക്ക് ബി ഡി ഒ ജോമോന്‍ മാത്യു, ശുചിത്വമിഷന്‍ പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments