സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ സ്ഥിര നിയമനത്തിന് നിരോധനം ഏര്‍പ്പെടുത്തികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നു. ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് HSS ല്‍ അധ്യാപകരും അനധ്യാപകരും ഒത്തു ചേര്‍ന്ന് ഉത്തരവുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടു സമരം നടത്തി. ഭൗതിക സാഹചര്യത്തിലും വിദ്യാഭ്യാസപരമായ ഗുണനിലവാരത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന വിദ്യാലയങ്ങളോടുള്ള സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വരുത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് പറഞ്ഞു.
0 Comments