കാണക്കാരി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സപ്തദിന സഹവാസക്യാമ്പിന് വെമ്പള്ളി ഗവ. up സ്‌കൂളില്‍ തുടക്കമായി. അഡ്വ. മോന്‍സ് ജോസഫ് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
റീജിയണല്‍ പ്രോഗ്രാം കണ്‍വീനര്‍ രാഹുല്‍ ആര്‍ മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പിന്റെ വിവിധ പദ്ധതികളായ സുകൃത കേരളം സന്ദര്‍ശനം, കൂട്ടുകൂടി നാടുകാക്കാം, ഹരിത സമൃദ്ധി, പുസ്തകപ്പയറ്റ് എന്നിവ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ഡോ സിന്ധു മോള്‍േ ജേക്കബ് ജില്ലാ പഞ്ചായത്ത് അംഗം നിര്‍മല ജിമ്മി, കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുര, വാര്‍ഡ് മെമ്പര്‍ തമ്പി ജോസഫ്, വിജി അനില്‍കുമാര്‍ എന്നിവര്‍ നിര്‍വഹിച്ചു. എന്‍എസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ തോമസ് സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരണം നടത്തി. ഗവണ്‍മെന്റ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷിനി എസ്, എന്‍എസ്എസ് വോളണ്ടിയര്‍ ലീഡര്‍ ശ്രീനിധി സന്തോഷ് എന്നിവര്‍ സംസാരിച്ചു.
0 Comments