പ്രശസ്ത മൃദംഗവിദ്വാന്‍ തലനാട് മനുവിന്റെ ഷഷ്ഠ്യബ്ദപൂര്‍ത്തി ആഘോഷം, മനുനാദം@60 എന്ന പേരില്‍ ഈ മാസം - 22-ാം തീയതി ഞായറാഴ്ച പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടായി മൃദംഗകലാകാരന്‍ എന്ന നിലയില്‍ കേരളമാകെ അറിയപ്പെടുന്ന മൃദംഗവിദ്വാനാണ് തലനാട് മനു. 22-ന് രാവിലെ 9 ന് ഗുരുസ്മരണ നടക്കും. തുടര്‍ന്ന് തലനാട് മനുവിന്റെ ശിഷ്യന്മാര് ചേര്‍ന്ന് മൃദംഗ ലയവിന്യാസം നടത്തും.
രാവിലെ 10 ന് നെല്ലായി കെ. വിശ്വനാഥന്റെ വയലിന് കച്ചേരി. 11.30 ന് നടക്കുന്ന ഷഷ്ഠ്യബ്ദപൂര്‍ത്തി ആഘോഷസമ്മേളനം മാണി സി. കാപ്പന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പ്രൊഫ. പാറശ്ശാല രവി അധ്യക്ഷത വഹിക്കും. തന്റെ ഗുരുക്കന്മാര്ക്ക് തലനാട് മനു ദക്ഷിണ നല്കി ആദരിക്കും. ഫാ. തോമസ് വെടിക്കുന്നേല്‍, രോഹിണിഭായ് ഉണ്ണികൃഷ്ണന്, പ്രൊഫ. പൊന്‍കുന്നം രാമചന്ദ്രന്, വി. തങ്കപ്പന്, ശ്രീജിത്ത് നമ്പൂതിരി, ജയന്തന് നമ്പൂതിരി, അഡ്വ. ലാല്‍ പുളിക്കക്കണ്ടം, കണ്ണന് ശ്രീകൃഷ്ണവിലാസം, കയ്യൂര്‍ സുരേന്ദ്രന്, ഫാ. കുര്യാക്കോസ് കാപ്പിലിപ്പറമ്പില്‍, പ്രൊഫ. വൈക്കം പി.എസ്. വേണുഗോപാല്‍, പ്രൊഫ. കടനാട് വി.കെ. ഗോപി, മുല്ലക്കര സുഗുണന്, സുനില്‍കുമാര്‍ ഇടയാറ്റ്, ജിന്‍സ് ഗോപിനാഥ്, ഗൗതം മഹേഷ്, ജോജി വി.പി., അയ്യമ്പാറവിള കൃഷ്ണന്, കെ.ബി. അനീഷ് കുമാര്‍, ശിവപ്രസാദ് തുടങ്ങിയവര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും. പ്രമുഖര്‍ ചേര്‍ന്ന് തലനാട് മനുവിനെ പൊന്നാട അണിയിച്ചാദരിക്കും.
തൃപ്പൂണിത്തുറ ആര്.എല്‍.വി. കോളേജില്‍ നിന്നും മൃദംഗത്തില്‍ ഒന്നാം ക്ലാസോടെ ഗാനഭൂഷണം പാസായ മനു 1991 ല്‍ തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നിന്നും ഗാനപ്രവീണയും പാസായി. പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ അധ്യാപകനായിരുന്നു. നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കെ.ബി. അനീഷ് കുമാര്‍, ബിജു മൂന്നാനപ്പള്ളി, സുബിന് തിടനാട്, സുനില്‍ പാലാ എന്നിവരോടൊപ്പം തലനാട് മനുവുംപങ്കെടുത്തു.
0 Comments