Breaking...

9/recent/ticker-posts

Header Ads Widget

ബൈക്ക് മുചക്രവാഹനത്തിലിടിച്ചു ഭിന്നശേഷിക്കാരന്‍ മരിച്ചു



ബൈക്ക് മുചക്രവാഹനത്തിലിടിച്ചു ഭിന്നശേഷിക്കാരന്‍ മരിച്ചു. മുട്ടുചിറ മാഞ്ഞൂരാന്‍ എ.ആന്റണി (58) ആണ് മരിച്ചത്. തിങ്കളാഴ്ച ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ കടുത്തുരുത്തി ബൈപാസ് റോഡിന്റെ ആരംഭ ഭാഗത്തായിരുന്നു അപകടം. മുട്ടുചിറയില്‍ നിന്നും കടുത്തുരുത്തിയിലേക്കു മുചക്ര വാഹനത്തില്‍ വരികയായിരുന്നു ആന്റണി. എതിര്‍ദിശയില്‍ നിന്നെത്തിയ ടാങ്കര്‍ ലോറിയെ മറികടന്ന് അമിതവേഗതയിലെത്തിയ ബൈക്ക് ആന്റിണി ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. 

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ചു ആന്റണി തലയടിച്ചു റോഡിലേക്കു വീഴുകയായിരുന്നു. ആന്റണിയെ നാട്ടുകാര്‍ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലും തുടര്‍ന്ന് മാര്‍ സ്ലീവാ മെഡിസിറ്റിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  അപകമുണ്ടാക്കിയ സ്‌കൂട്ടര്‍ നിര്‍ത്താതെ ഓടിച്ചു പോയി.  ബൈക്കിന്റെ നമ്പര്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.





Post a Comment

0 Comments