കാലില്‍ വൃണം ബാധിച്ച് അവശനിലയില്‍ പാലായില്‍ കണ്ടെത്തിയ മധ്യവയസ്‌കനെ പാലാ മരിയസദനം ഏറ്റെടുത്തു. പാലാ ഓപ്പണ്‍ സ്റ്റേജില്‍ അവശനിലയില്‍ കാണപ്പെട്ട പൈക സ്വദേശിയും പുലിയന്നൂരില്‍ താമസക്കാരനുമായ മരോട്ടിക്കല്‍ ബിനുവിനെയാണ് മരിയസദനം പ്രവര്‍ത്തകര്‍ എത്തി കൂട്ടിക്കൊണ്ടുപോയത്.
മേസ്തിരിപ്പണിക്കാരനായ ബിനു കാലില്‍ ഉണ്ടായ മുറിവിനെ തുടര്‍ന്ന് കുറച്ചു കാലമായി ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. കൃത്യമായ ചികിത്സ നടത്താതിരുന്നതിനെ തുടര്‍ന്ന് മുറിവ് വൃണമായി മാറുകയായിരുന്നു. കാല്‍പ്പാദത്തിന്റെ പകുതിയോളം അടര്‍ന്നു പോയ നിലയിലാരുന്നു . രണ്ടു ദിവസമായി ഇദ്ദേഹം പാലാ ഓപ്പണ്‍ സ്റ്റേജിലാണ് കഴിഞ്ഞിരുന്നത്. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മരിയസദനം അധികൃതര്‍ എത്തി കൂട്ടിക്കൊണ്ട് പോയത്. മരിയസദനം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നിഖില്‍ സെബാസ്റ്റ്യനും സംഘവുമാണ് ബിനുവിനെ കൂട്ടി കൊണ്ടുപോയത്. മരിയസദനത്തിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ തൊഴിലാളിക്ക് വേണ്ട ചികിത്സ നല്‍കുമെന്ന് നിഖില്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.
0 Comments