ഏറ്റുമാനൂര്‍ വൈക്കം റോഡില്‍ കടുത്തുരുത്തിയ്ക്കും, മുട്ടുചിറയ്ക്കും ഇടയില്‍ ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30തോടെ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു ആദ്യത്തെ അപകടം.
ഇടുക്കി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. തൊട്ടു പിന്നാലെയാണ് നിയന്ത്രണം തെറ്റി ഓട്ടോറിക്ഷ മറിഞ്ഞത്. ഓട്ടോറിക്ഷയില്‍ നിന്നും റോഡില്‍ ഓയില്‍ ഒഴുകിയത് മറ്റ് വാഹന യാത്രക്കാര്‍ക്ക് അപകട ഭീഷണി ആയതോടെ ഫയര്‍ഫോഴ്‌സ് എത്തി റോഡില്‍ പരന്ന ഓയില്‍ കഴുകി വൃത്തിയാക്കി. ഐടിസി ജംഗ്ഷനില്‍ രാത്രി 12 മണിയോടെ നിയന്ത്രണംവിട്ട കാര്‍ കടയുടെ മുന്‍വശത്തെ മതിലില്‍ ഇടിച്ചു കയറി. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നു അപകടത്തിന് കാരണം. ഈ കാറില്‍ ദമ്പതികളും ഇവരുടെ മക്കളും ആണ് യാത്ര ചെയ്തിരുന്നത്. ഈ അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.
0 Comments