Breaking...

9/recent/ticker-posts

Header Ads Widget

വയോജന സംഗമവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു



അരീക്കര ഇടവകയുടെ ശതോത്തരരജത ജുബിലീയുടെ ഭാഗമായി വയോജന സംഗമവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു. 80 വയസ്സിനു മുകളില്‍ പ്രായമുള്ള ഇടവക അംഗങ്ങളെ ആഭരിച്ചു കൊണ്ടാണ് സംഗമം നടന്നത്.  അരീക്കര KCYL ന്റെ നേതൃത്വത്തില്‍ ജുബിലീ പ്രോഗ്രാം കമ്മിറ്റിയുടെയും പാരിഷ് കൌണ്‍സില്‍ ന്റെയും സഹകരണത്തോടെ ആണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ഇടവക വികാരി ഫാ സ്റ്റാനി ഇടത്തിപറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ സി വൈ എല്‍ ന്റെ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയര്മാനുമായ ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ ജിനോ തട്ടാറുകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ഏറ്റവും മുതിര്‍ന്ന അംഗം ആയ അമ്മായികുന്നേല്‍  മത്തായിയെ പൊന്നാട അണിയിച് ആദരിച്ചു.  ബിനി ജെയിംസ്  കെ സി വൈ എല്‍ സെക്രട്ടറി അനുമോള്‍ സാജു എന്നിവര്‍ പ്രസംഗിച്ചു. കുര്യനാട് സെന്റ് ആന്‍സ് സ്‌കൂള്‍ പ്രധാന അധ്യാപകന്‍  ഫാദര്‍ മജേഷ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. ചടങ്ങുകള്‍ക്ക് ജൂബിലി ആഘോഷ കമ്മറ്റിപ്പ് വൈസ് ചെയര്‍മാന്‍ ഫാദര്‍ വിന്‍സന്റ് പുളിവേലില്‍ നേതൃത്വം നല്‍കി. സ്റ്റിമി വില്‍സണ്‍, സി ജൂബി, ജിബി പരപ്പനാട്ട്,അലക്‌സ് പുത്തന്‍മറ്റത്തില്‍,ബിനു പീറ്റര്‍ പരപ്പനാട്ട്, സജി തോട്ടിക്കാട്ട്, ജോസ്‌മോന്‍ ബിജു, അഞ്ജല്‍ ജോയ്, അലക്‌സ് സിറിയക്, മെര്‍വിന്‍ ജോസ്, അഭിയ ടോമി,ബിജു കണ്ടച്ചംകുന്നേല്‍, ലൈബി സ്റ്റീഫന്‍, അനീഷ ഫിലിപ്പ് , ഐസി സണ്ണി റെജി ജോസഫ്, കൈക്കാരന്മാരായ ജോമോന്‍ ചകിരിയില്‍, സാബു കരിങ്ങനാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇടവകയിലെ കെ സി വൈ  എല്‍ അംഗങ്ങളും മുതിര്‍ന്ന അംഗങ്ങളും തമ്മിലുള്ള സംവാദവും അനുഭവങ്ങള്‍ പങ്ക് വെച്ചതും ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. 80 വയസ്സിനു മുകളിലുള്ള 56 പേര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. ക്രിസ്മസ് പാട്ടുകള്‍ പാടിയും ,ഓര്‍മ്മകള്‍ പങ്ക് വെച്ചും മുതിര്‍ന്ന അംഗങ്ങള്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തു.


Post a Comment

0 Comments