കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്തില്‍ കേരളോത്സവത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ നടന്നു. കലാമത്സരങ്ങള്‍, രചനാ മത്സരങ്ങള്‍ അത്ലറ്റിക്‌സ്, ഗെയിംസ് തുടങ്ങിയവയാണ് വിവിധ വേദികളിലായി നടന്നത്. അത്്‌ലറ്റിക്‌സ് മത്സരങ്ങള്‍ ഗിരിദീപം ഗ്രൗണ്ടിലും, ഷട്ടില്‍ ബഥേല്‍ സ്റ്റേഡിയത്തിലും, കലാ-രചനാമത്സരങ്ങള്‍ പഞ്ചായത്തിലെ വിവിധ ഹാളുകളിലുമായാണ് സംഘടിപ്പിച്ചത്. ഞായറാഴ്ച ക്രിക്കറ്റ് , ഫുട്‌ബോള്‍, വടം വലി മത്സരങ്ങള്‍ ഗിരിദീപം ഗ്രൗണ്ടിലും, പഞ്ചഗുസ്തി സോളമന്‍സ് ജിമ്മിലും നടന്നു.
0 Comments