Breaking...

9/recent/ticker-posts

Header Ads Widget

വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് കരോള്‍ ഡിസംമ്പര്‍ 22 ന് നടക്കും.



വ്യാപാരി വ്യവസായി ഏകോപന സമിതി  പാലാ യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് കരോള്‍ ഡിസംമ്പര്‍ 22 ന് നടക്കും.  ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പാലാ മരിയസദനവും വ്യാപാരി വ്യവസായി ഏകോപന സമിതിയും, യൂത്ത് വിംഗും, സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോള്‍  ഞായറാഴ്ച 5.30ന് കൊട്ടാരമറ്റത്തു നിന്നും ആരംഭിക്കും.

 പാലാ Dysp  K സദന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ അനുഗ്രഹ സന്ദേശം നല്‍കും. യൂത്ത് വിംഗ് പ്രസിഡന്റ് ജോണ്‍ ദര്‍ശന അധ്യക്ഷനായിരിക്കും. KVVES യൂണിറ്റ് പ്രസിഡന്റ വക്കച്ചന്‍ മറ്റത്തില്‍,  സെക്രട്ടറി VC ജോസഫ്, ട്രഷറര്‍ ജോസ് ചെറുവള്ളി തുടങ്ങിയവര്‍ പ്രസംഗിക്കും. ളാലം ജംഗ്ഷനില്‍ കരോള്‍ യാത്ര സമാപിക്കും. സമാപന സമ്മേളനം മാണി C കാപ്പന്‍ MLA ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ മുഖ്യാതിഥിയായിരിക്കും. പാലാ മരിയസദനം   യൂത്ത് വിങ്ങുമായി കൈ കോര്‍ത്ത്  ആഘോഷത്തില്‍ പങ്കെടുക്കും.  2004 ലാണ് പാലായില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴില്‍ യൂത്ത് വിംഗ് ആരംഭിച്ചത്.  യൂത്ത് വിംഗ് പാലായുടെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യമായിരിക്കുകയാണ്. യൂത്തു വിംഗിന്റെ നേതൃത്വത്തില്‍  ഓണം ഘോഷയാത്ര, ക്രിസ്മസ് കരോള്‍, ഫുഡ് ഫെസ്റ്റ്-2024 എന്നിവ ഈ വര്‍ഷം നടത്തിയ ശ്രദ്ധേയമായ പരിപാടികളായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ വി.സി. ജോസഫ്, ബൈജു കൊല്ലംപറമ്പില്‍, ആന്റണി കുറ്റിയാങ്കല്‍, ജോണ്‍ ദര്‍ശന, എബിസണ്‍ ജോസ്, ജോസ്റ്റ്യന്‍ വന്ദന, ഫ്രെഡി നടുത്തൊട്ടിയില്‍, വിപിന്‍ പോള്‍സണ്‍, സിറിള്‍ ട്രാവലോകം, അനൂപ് ജോര്‍ജ്, ജിന്റോ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments