കോട്ടയം ജില്ലാ ആശുപത്രി സൂപ്രണ്ടിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതിയിലെ താത്കാലിക ഒഴിവുകളിലേക്ക് പിന്‍വാതില്‍ നിയമനം നടത്താന്‍ നീക്കമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
നിയമനത്തിനായി അഭിമുഖം നടത്തുന്ന വിവരം ആശുപത്രി അധികൃതര്‍ പുറത്തുവിട്ടില്ലന്നും, യുവാക്കളെ ഒഴിവാക്കി വിരമിച്ച ആളുകളെ നിയമിക്കാന്‍ നീക്കം നടത്തിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പോലീസ് സാന്നിധ്യത്തില്‍ സൂപ്രണ്ടുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്ക് ശേഷവും പ്രതിഷേധം തുടര്‍ന്നതോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്‌ചെയ്തു നീക്കി.
0 Comments