എരുമേലി പേട്ടകെട്ടിനും ശബരിമല യാത്രയ്ക്കും മുന്നോടിയായി ആലങ്ങാട്ട് സംഘം പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കാണിക്കിഴി സമര്‍പ്പിച്ചു. ശബരിമല യാത്രയ്ക്കിടയില്‍ ആലങ്ങാട്ട് സംഘം കാണിക്കിഴി സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണ് എഴാച്ചേരി ഉമാമഹേശ്വര ക്ഷേത്രം. യോഗപ്രതിനിധി പുറയാറ്റികളരി രാജേഷ് കുറുപ്പ്, വെളിച്ചപ്പാട് ദേവദാസ്, പൂജാരി രമേശന്, സന്തോഷ് നിലയിടത്ത്, ഹരീഷ് കണ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ ആലങ്ങാട്ട് സംഘമാണ് കാണിക്കിഴി സമര്‍പ്പിക്കാന്‍ എത്തിയത്.
ആലങ്ങാട്ട് സംഘത്തെ കാവിന്‍പുറം ദേവസ്വം ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന് നായര്‍ പുളിക്കല്‍, സുരേഷ് ലക്ഷ്മിനിവാസ്, ത്രിവിക്രമന്‍ നായര്‍, ജയചന്ദ്രന് വരകപ്പള്ളില്‍, സി.ജി. വിജയകുമാര്‍, ടി.എസ്. ശിവദാസ് , പ്രസന്നന്, ഗോപകുമാര്‍ അമ്പാട്ടുവടക്കേതില്‍, ബാബു പുന്നത്താനം, ആര്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.. ചുവന്ന പട്ടില്‍ പൊതിഞ്ഞ ഒരുപിടി നാണയവും അക്ഷതവും ചേര്‍ത്തുകെട്ടിയ കാണിക്കിഴിയാണ് ഉമാമഹേശ്വരന്മാര്ക്ക് സമര്‍പ്പിച്ചത.് ഉപദേവതകളെ വലംവച്ച് തൊഴുതതിന് ശേഷമാണ് സോപാനത്തിലെത്തി യോഗപ്രതിനിധി രാജേഷ് കുറുപ്പും സംഘവും കാണിക്കിഴി സമര്‍പ്പിച്ചത്. മലയാത്ര നടത്തുന്ന തങ്ങള്‍ അയ്യപ്പന്റെ പിതൃസ്ഥാനീയര്‍ എന്ന നിലയിലാണ് പ്രസിദ്ധമായ ഏഴാച്ചേരി കാവിന് പുറം ഉമാ മഹേശ്വര ക്ഷേത്രത്തില്‍ ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിക്കുന്നതെന്ന് ആലങ്ങാട്ട് സമൂഹ പെരിയോന്‍ രാജേഷ് പുറയാറ്റിക്കളരി സ്വാമികള്‍ പറഞ്ഞു. കാണിക്കിഴി സമര്‍പ്പിച്ച ആലങ്ങാട് സംഘത്തിന് മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന് നമ്പൂതിരി പ്രസാദം വിതരണം ചെയ്തു. തുടര്‍ന്ന് സമൂഹ നീരാഞ്ജനം നടന്നു.അയ്യപ്പന്റെ ചൈതന്യം വഹിച്ചുവന്ന ഗോളകയില്‍ ഭക്തര്‍ക്ക് നേരിട്ട് നീരാജനം നടത്തുകയായിരുന്നു. പറയെടുപ്പും ഉണ്ടായിരുന്നു.. ആലങ്ങാട്ട് സംഘം പ്രാതലിനു ശേഷം മലയാത്ര തുടര്‍ന്നു. പയപ്പാര്‍, പോണാട്, നെച്ചിപ്പുഴൂര്‍ ചിറക്കരക്കാവ്, ളാലം മഹാദേവക്ഷേത്രം, മുരിക്കുംപുഴ ക്ഷേത്രം എന്നിവിടങ്ങളിലും ആലങ്ങാട്ട് സംഘം ദര്‍ശനം നടത്തി.
0 Comments