പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ജനുവരി 10 മുതല്‍ 15 വരെ തീയതികളിലായി നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പാലാ മീഡിയ സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 10 ന് രാത്രി 8 ന് നടക്കുന്ന കൊടിയേറ്റിന് തന്ത്രി പയ്യപ്പിള്ളി ഇല്ലത്ത് മാധവന്‍ നമ്പൂതിരി മേല്‍ശാന്തി ഉണ്ണി നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ജനുവരി 11 ന് രാവിലെ 9 ന് 108ല്‍പരം മാളികപ്പുറങ്ങളും അയ്യപ്പന്‍മാരും ഇരുമുടിക്കെട്ടുമേന്തി 18 പടി കയറി ദര്‍ശനം നടത്തും.
ഭക്തജനങ്ങള്‍ കൊണ്ടുവരുന്ന നെയ്യ് ക്ഷേത്രം തന്ത്രിയുടെ കാര്‍മ്മികത്വത്താര്‍ അയ്യപ്പസ്വാമിയുടെ പഞ്ചലോഹവിഗ്രഹത്തില്‍ അഭിഷേകം നടത്തും. 14-ാം തീയതി ശബരിമല മകരവിളക്കു ദിനത്തില്‍ പള്ളിവേട്ട ഉത്സവം നടക്കും രാവിലെ 7.30 ന് ശ്രീഭൂതബലി, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് കോതകുളങ്ങര കാവിലേക്ക് താലംപുറപ്പാട്, 7 ന് താലം എതിരേല്പ്, 6.30 ന് ദീപാരാധന, 9 ന് തിരുവാതിരകളി, 10 ന് പള്ളിവേട്ട എഴുന്നള്ളത്ത്, 11 ന് കളമെഴുത്തും പാട്ടും എന്നിവ നടക്കും. 15-ാം തീയതി ആറാട്ടുത്സവം നടക്കും. രാവിലെ 6 മുതല്‍ ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, 9 ന് ശ്രീഭൂതബലി, തുടര്‍ന്ന് ആറാട്ട്, 11.30 ന് കഥാകഥനം, 12.30 ന് ആറാട്ടുസദ്യ വൈകിട്ട് 6.30 ന് ദീപാരാധന, ഭജന, രാത്രി 10 ന് ഗുരുതി എന്നിവയാണ് പ്രധാന പരിപാടികള്‍. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം ഭാരവാഹികളായ കെ.പി അനില്‍കുമാര്‍, കെ.പി അജേഷ് കുമാര്‍, പ്രശാന്ത് നന്ദകുമാര്‍, ബിനു എം.സി എന്നിവര്‍ പങ്കെടുത്തു.
0 Comments